
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബര്‍ പിടിയില്‍. കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറുല്‍ (35) ആണ് പിടിയിലായത്. രക്ഷപ്പെടാനായി കയറിയ ബസിനെ പിന്തുടര്‍ന്നെത്തിയ ചേവായൂര്‍ പൊലീസ് മലപ്പുറം അതിര്‍ത്തിയില്‍വച്ചാണ് പ്രതിയെ പിടിച്ചത്.
മൂന്നുമാസം മുമ്പ് യുവതിയെ ലൈംഗികമായി പിഡിപ്പിക്കുകയും പിന്നീട് ദേഹോപദ്രവം നടത്തിയെന്നുമാണ് പരാതി. പതിമൂന്നിലേറെ ഫോണ്‍ നമ്പര്‍ മാറ്റി ഉപയോഗിച്ചിരുന്ന പ്രതി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു.
ഞായറാഴ്ച ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് ഇയാള്‍ ഫറോക്കില്‍ എത്തിയെന്ന് കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. രാത്രി പ്രതി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് എറണാകുളത്തേക്ക് ബസ് കയറിയതായി പൊലിസിന് വിവരം ലഭിച്ചു. ഇയാളെ പിന്തുടര്‍ന്നെത്തിയ പൊലീസ് മലപ്പുറം അതിര്‍ത്തിയിലെത്തിയപ്പോള്‍ ബസ് തടഞ്ഞ് പിടികൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സിപിഒമാരായ രാകേഷ്, വി ജ്‌നേഷ്, എഎസ്‌ഐ ബിന്ദു, റോഷ്നി എന്നിവരും അന്വേഷക സംഘത്തില്‍ ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




