പൊന്നാനിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

പൊന്നാനി: പൊന്നാനിയില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. പടിഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ് കോയയെ ഹൈദരാബാദില്‍നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാട്ടിലെത്തിക്കാന്‍ പൊലീസ് സംഘം ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് തിരിച്ചു. ഇയാള്‍ ഹൈദരാബാദിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷിക്കാനായി നാലംഗസംഘം നേരത്തെ ഹൈദരാബാദിലെത്തിയിരുന്നു.

കഴിഞ്ഞ 20നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഗള്‍ഫില്‍നിന്നെത്തിയ ഇയാള്‍ പൊന്നാനി കോര്‍ട്ട് മൈതാനത്തിനടുത്തുള്ള സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യ ആലിങ്ങല്‍ സുലൈഖ (39)യെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയശേഷം കനോലി കനാല്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.

ഇയാള്‍ മുമ്പും ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. പൊന്നാനി കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന സുലൈഖ മൂന്ന് മക്കളുമൊത്ത് ഉമ്മയ്‌ക്കൊപ്പമായിരുന്നു താമസം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top