വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പൊലീസ് പിടിയില്‍

മലപ്പുറം: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പൊലീസ് പിടിയില്‍. മലപ്പുറം സ്വദേശികളായ ഈസ്റ്റ് കോഡൂര്‍ പാലോളി ഇബ്രാഹിം (49), കുണ്ടുവായ പള്ളിയാളി അണ്ണക്കോട്ടില്‍ വീട്ടില്‍ ശ്രീയേഷ് (36), താമരക്കുഴി സിയോണ്‍ വില്ല വീട്ടില്‍ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരെയാണ് മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രതി ബ്രിജേഷ് ആന്റണിയുടെ താമരക്കുഴിയിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ആന്ധ്രപ്രദേശില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതിനായി ചെറു പാക്കറ്റുകളിലാക്കുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്.

മലപ്പുറം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജിഷില്‍, എഎസ്‌ഐമാരായ കെ സന്തോഷ്, പി തുളസി, കെ ഗോപി മോഹന്‍, സിപിഒമാരായ പി കെ അനീഷ് ബാബു, സി ദ്വിദീഷ്, കെ പി ജെയ്സല്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീം അംഗങ്ങളായ ഐ കെ ദിനേഷ്, പി സലീം, ആര്‍ മഹേഷ്, കെ കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top