മയക്കുമരുന്ന് കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

തിരൂര്‍:മയക്കുമരുന്ന് കടത്ത്- അടിപിടി കേസ്സുകളിലെ പ്രതിയായ തിരൂര്‍ സ്വദേശി പൂക്കയില്‍ വീട്ടില്‍ ഷെബിന്‍ (25)നെ കാപ്പ നിയമം ചുമത്തി നാടുകടത്തി. വയനാട് , മലപ്പുറം ജില്ലകളില്‍ MDMA വില്‍പ്പനക്കായി കൈവശം വെച്ച കുറ്റകൃത്യങ്ങളില്‍ ഷെബിന്‍ ഉള്‍പ്പെട്ടിട്ടുണ്ട് .അവസാനമായി MDMA യുമായി തിരൂര്‍ പോലീസ് പിടിയിലായ ഷെബിന്‍ രണ്ട് മാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങുന്നത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി ശശിധരന്‍. എസ്. IPS ന്റെ റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ റേഞ്ച് ഡെപ്പ്യൂട്ടി ഇന്‍സ്റ്റ്‌പെക്ടര്‍ ജനറല്‍ എസ്. അജിതാ ബീഗം IPS ആണ് ഉത്തരവിറക്കിയത്. ആറ് മാസ കാലത്തേക്കാണ് മലപ്പുറം ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവില്‍ വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് നടപടികള്‍ സ്വീകരിക്കുന്നതും, മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top