പൊന്നാനി ദേശീയപാതയില്‍ പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്

മലപ്പുറം: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പിക്കപ്പ് വാനിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു. പാലപ്പെട്ടി അമ്പലത്തിന് പരിസരത്ത് ത്വാഹാ പളളിക്ക് മുന്‍പില്‍ വെച്ചാണ് ദോസ്ത് പിക്കപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റത്.

അപകടത്തില്‍ പാലപ്പെട്ടി സ്വദേശി ഹുസൈന്‍ ഹാജിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇദേഹത്തെ പാലപ്പെട്ടി അല്‍ഫാസ ആംബുലന്‍സ് പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്.

 

Share news
error: Content is protected !!
Scroll to Top