കോഴിക്കോട്ട് നിശാപാര്‍ട്ടിക്കെത്തിച്ച 50 ലക്ഷം രൂപയുടെ മയക്കുമരുന്ന് എക്‌സൈസ് പിടികൂടി

കോഴിക്കോട്:  അമ്പത് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാവ് കോഴിക്കോട് പിടിയില്‍.

മലപ്പുറം നിലമ്പൂര്‍ പനങ്കയം സ്വദേശി വടക്കേടത്ത് ഷൈന്‍ ഷാജി(22) ആണ് കോഴിക്കോട് പാലാഴിയില്‍ വെച്ച് പിടിയിലായത്. നിശാപാര്‍ട്ടി ലക്ഷ്യം വെച്ച് കോഴിക്കോട്ടെത്തിച്ച എംഡിഎംഎ എന്ന മയക്കുമരുന്നാണ് പിടിച്ചത്.

എക്‌സൈസ് ഇന്റലിജെന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന നടത്തിയ വാഹനപരിശോധനക്കിടെയാണ് ലഹരിമരുന്ന് പിടികൂടിയത്.

എകൈസൈസ് സംഘത്തെ കണ്ട് വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാര്‍ ചെയ്‌സ് ചെയ്ത പിടികൂടുകയായിരുന്നു.

ഫറോക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശന്‍, ഇന്റലിജെന്‍സ് ഇന്‍സ്‌പെക്ടര്‍ പ്രജിത്, എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രവിന്റീവ് ഓഫീസര്‍മാരായ എം.അബ്ദുല്‍ ഗഫൂര്‍, ടി.ഗോവിന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. അജിത്. അര്‍ജുന്‍, വൈശാഖ്, എന്‍. സുജിത്, വി.അശ്വിന്‍, ഡ്രൈവര്‍ പി. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടുപിടിച്ചത്.

Share news
error: Content is protected !!
Scroll to Top