പരപ്പനങ്ങാടി പാലത്തിങ്ങലില്‍ പ്രാവ് പറത്തല്‍ മത്സരം നടത്തി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പറവ അസോസിയേഷന്‍ പ്രാവ് പറത്തല്‍ മത്സരം നടത്തി. വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങ് കൗണ്‍സിലര്‍ എ വി ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ സമ്മാനിച്ചു

ഫൈസല്‍ മച്ചിങ്ങല്‍, ഇ വി ബദറുദ്ദീന്‍,മുബഷീര്‍ കുണ്ട്, മുസ്തഫ കുണ്ടില്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ഷറഫലി ,അഷ്‌റഫ് തയ്യില്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ പാലത്തിങ്ങലെ പഴയകാല പ്രാവുവളര്‍ത്തലുകാര്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

Share news
error: Content is protected !!
Scroll to Top