കൊച്ചിയില്‍ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു

കൊച്ചി: ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്‌ളാറ്റ് പത്ത് ബിയില്‍ താമസിക്കുന്ന എല്‍സ ലീന(38) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

മകള്‍ക്കും അമ്മയ്ക്കും ഒപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.

പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Related Articles