വള്ളിക്കുന്നില്‍ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

വള്ളിക്കുന്ന്: അരിയല്ലൂര്‍ ബേങ്ക്പടിയില്‍ മൂന്ന് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. വെഴുങ്കാവില്‍ മോഹന്‍, കീഴേപ്പാട്ട് കുട്ടിമോന്‍, തമിഴ്‌നാട് സ്വദേശി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.

കടിയേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് രൂക്ഷമായ തെരുനായ ശല്യമുള്ളതായും സംഭവത്തില്‍ പോലീസിനെ വിവരം അറിയിക്കുകയും പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാര്‍ പരാതി നല്‍കിയതായും മെമ്പര്‍ അജയലാല്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top