
സിനിമ ചിത്രീകരണത്തിനിടെ നടന്‍ ചിയാന്‍ വിക്രമിന് പരുക്ക്. പുതിയ ചിത്രമായ തങ്കലാന്‍ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്സലിനിടെ പരുക്കുപറ്റിയതായാണ് വിവരം. വാരിയെല്ലിനാണ് പരുക്കേറ്റിരിക്കുന്നത്. അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മാനേജര്‍ സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.
ചിത്രീകരണത്തില്‍ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ മനേജര്‍ അറിയിച്ചു. പൂര്‍ണ ആരോഗ്യവാനായി ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തന്നോടുള്ള സ്നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചെന്നും എത്രയും വേഗം തിരിച്ചെത്തുമെന്ന് വാഗ്ദാനം ചെയ്തതായും സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. ചിത്രത്തിനായി വന്‍ മേക്കോവര്‍ ആണ് നടന്‍ നടത്തിയിരിക്കുന്നത്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




