സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കണ്‍സ്യൂമര്‍ ഫെഡ് നടപ്പാക്കുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ക്ക് ജില്ലയില്‍ ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.മെഗാ ത്രിവേണിസ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കൂള്‍ മാര്‍ക്കറ്റുകളുടെയും ജില്ലാ തല ഉദ്ഘാടനം മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് കോട്ടയില്‍, കോഴിക്കോട് ടൗണ്‍ കോ-ഓപ്‌റേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ടി.വി.നിര്‍മലന്‍ , പ , കേരള ബാങ്ക് റീജ്യണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ്.സി, പോലീസ് എംപ്ലോയിസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.സി.രാജന്‍,കണ്‍സ്യൂമര്‍ ഫെഡ് സീനിയര്‍ മാനെജര്‍ പി.സുരേഷ് ബാബു, അനൂജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.. കണ്‍സ്യൂമര്‍ ഫെഡ് റീജ്യണല്‍ മാനേജര്‍ പി.കെ.അനില്‍ കുമാര്‍ സ്വാഗതവും അസി. റീജ്യണല്‍ മാനേജര്‍ വൈ.എം. പ്രവീണ്‍ നന്ദിയും പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ 35 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെ നേത്യത്വത്തില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. മെച്ചപ്പെട്ട പഠനത്തിന് മികച്ച പഠനോപകരണങ്ങള്‍ എന്നതാണ് സ്‌കൂള്‍ മാര്‍ക്കറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. ഗുണമേന്മയും വിലക്കുറവും ഉറപ്പ് വരുത്തിയാണ് പഠനോപകരണങ്ങള്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളിലൂടെ ലഭ്യമാക്കുന്നത്. അധ്യയന വര്‍ഷാരംഭത്തിലെ വിപണിയിലെ കൃത്രിമമായ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡ് മുഖേന ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ആരംഭിക്കുന്നത്.

കണ്‍സ്യൂമര്‍ ഫെഡ് മുതലക്കുളം ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ ആരംഭിച്ച മെഗാ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ വിവിധ കമ്പനികളുടെ സ്‌കൂള്‍ ബാഗുകള്‍ വിലക്കുറവില്‍ ലഭിക്കുന്ന ബാഗ് ഹൗസ്, പോപ്പി – ജോണ്‍സ് – ദിനേശ് – മാരാരി എന്നീ കുടകള്‍ ലഭ്യമാകുന്ന അമ്പ്രല്ലാ കോര്‍ണര്‍, വിവിധ ഇനം സ്പോര്‍ട്സ് ഐറ്റംസിനായി സ്പോര്‍ട്സ് കോര്‍ണര്‍ എന്നിവയും മുകളിലത്തെ നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ വിവിധ കമ്പനികളുടെ ഷൂ ലഭ്യമാകുന്നതിനായി ഷൂ മാര്‍ട്ടും, വിവിധ ഇനം ത്രിവേണി നോട്ടുബുക്കുകള്‍ ലഭിക്കുന്ന നോട്ട്ബുക്ക് ഗ്യാലറിയും, വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മറ്റ് എല്ലാ വിധ സാധനങ്ങളും ലഭ്യമാകുന്ന പഠനോപകരണ വിഭാഗവും , മധുരം നുണയാന്‍ ഐസ് ക്രീം പാര്‍ലറും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കുടുംബ സമേതം എത്തി ആവശ്യാനുസരണം സാധനങ്ങള്‍ തിരഞ്ഞെടുക്കുവാനുളള സൗകര്യം മെഗാ ത്രിവേണിസ്റ്റുഡന്റ്സ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top