
തമിഴ്‌നാട്ടിലെ എണ്ണൂര്‍ സ്ഥിതിചെയ്യുന്ന നോര്‍ത്ത് ചെന്നൈ തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ദാരുണാപകടം. ഏകദേശം 30 അടി ഉയരത്തിലുള്ള നിര്‍മാണത്തിലിരുന്ന ആര്‍ച്ച് തകര്‍ന്നുവീണ് 9 തൊഴിലാളികള്‍ മരിച്ചു. അഞ്ചിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം.നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ഫ്രെയിം തകര്‍ന്നുവീണാണ് അപകടം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ സര്‍ക്കാര്‍10 ലക്ഷം രൂപ നല്‍കും. വൈദ്യുത മന്ത്രിയോട് സ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



