ലാബ് ടെക്നീഷ്യൻ നിയമനം, ബീച്ച് ആശുപത്രിയിൽ ക്ലീനർ

ലാബ് ടെക്നീഷ്യൻ നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യൻ ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ ഒക്ടോബർ എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ നടക്കും. യോഗ്യത- പ്ലസ്ടു, ഡി എം ഇ അംഗീകാരമുള്ള ഡി.എം. എൽ.ടി./ ബി.എസ്.സി.എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധം. പ്രായപരിധി- 1/9/2025 ൽ 40 കവിയരുത്. കംപ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പൊന്നാനി നഗരസഭ പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ആധാർ കോപ്പിയുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ : 0494 2666439.

ബീച്ച് ആശുപത്രിയിൽ ക്ലീനർ

കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ക്ളീനിംഗ് സ്റ്റാഫിനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ഗവ. ജനറൽ ആശുപത്രിയിൽ ഒക്ടോബർ ഏഴിന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യത:10-ാം തരം ജയം. പ്രായം : 30 മുതൽ 50 വയസ്സ് വരെ. നിയമനം ലഭിക്കുമ്പോൾ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകേണ്ടതാണ്. താല്പര്യമുള്ളവർ ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം എത്തണം. ആശുപത്രി ശുചികരണ ജോലി ചെയ്ത് പരിചയം ഉള്ളവർക്കും ബീച്ച് ആശുപത്രിയുടെ സമീപത്തു താമസിക്കുന്നവർക്കും മുൻഗണന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top