Section

malabari-logo-mobile

കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

HIGHLIGHTS : Permission to open educational institutions in Karnataka as per Kovid norms

ബാംഗ്ലൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. നഴ്സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന.

കോവിഡ് വാക്സിന്‍ ആദ്യഘട്ടമെങ്കിലും സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാണ് ക്ലാസിലെത്താന്‍ അനുമതി. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

sameeksha-malabarinews

അതേസമയം, കോവിഡ് മൂന്നാം തരംഗം ഭീഷണിയായി മുന്നില്‍ നില്‍ക്കവെ നിലവില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വാക്‌സിനേഷന്‍ പൂര്‍ത്തിയാകാതെ സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. യാതൊരു അപകടവും വലിച്ചുവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ാനും മന്ത്രി വ്യക്തമാക്കി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!