തൃശ്ശൂര്‍: പീഡനക്കേസില്‍ ജയിലില്‍ നിന്നും പരോളിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു.തൃശ്ശൂര്‍ എളനാട് സ്വദേശി സതീഷ്(38) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്‌ച രാവിലെയാണ് ഇയാളെ ആളൊഴിഞഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പഴയന്നൂര്‍ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. ജയിലിലായിരുന്ന സതീഷ് രണ്ടുമാസത്തെ പരോളില്‍ പുറത്തിറങ്ങിയതായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




