Section

malabari-logo-mobile

ആബെയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദു:ഖാചരണം

HIGHLIGHTS : Abe's death mourned in the country today

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഖാചരണം. രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി. ഷിന്‍സോ ആബേയുടെ മരണത്തില്‍ ഒരു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉണ്ടായിരിക്കില്ല. ഈ പശ്ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു.
ഷിന്‍സോ ആബേയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ ഇന്നലെ അനുശോചിച്ചിരുന്നു.

ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റപ്പോഴും ദുഃഖം രേഖപ്പെടുത്തുന്നതിനിടയില്‍, തന്റെ അടുത്ത സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

sameeksha-malabarinews

ആബെയുടെ നിലപാടുകളോട് തനിക്ക് യോജിക്കാനാകില്ലെന്നും അതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി യമഗാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാം അന്വേഷിക്കുന്നുണ്ടെന്നാണ് നിലവിലെ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ പ്രതികരണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!