വയനാട്: മുട്ടില്‍ വാര്യാട് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വയനാട് പുല്‍പ്പള്ളി കബനിഗിരി സ്വദേശി അനന്തു (23), പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ യദു (24), മിഥുന്‍ (24) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്കുള്ള യാത്രക്കിടെയാണ് കാര്‍ മരത്തിലിടിച്ചത്.
അപകടത്തില്‍ വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി്. മീനങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.




