തിരുവനന്തപുരം: മുന്‍മന്ത്രി സജി ചെറിയാന്റെ വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്ക് വിഭജിച്ച് നല്‍കി. വി അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍ എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാനും, യുവജനക്ഷേമ വകുപ്പ് മുഹമ്മദ് റിയാസും സാംസ്‌ക്കാരിക വകുപ്പ് വി.എന്‍ വാസവനും കൈകാര്യം ചെയ്യും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം സജി ചെറിയാന്‍ രാജി വെച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




