Section

malabari-logo-mobile

120 കുപ്പി മദ്യവുമായി യുവാവ് പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

HIGHLIGHTS : A youth with 120 bottles of liquor in the custody of Parappanangady police

പരപ്പനങ്ങാടി : അനധികൃതമായി ചില്ലറ വില്പനയ്ക്കായി കൊണ്ടുപോയിരുന്ന 120 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പോലീസ് പിടിയിലായി. കോഴിച്ചെന തെന്നല സ്വദേശിയായ കിഴക്കേ പുരക്കല്‍ വീട്ടില്‍ അനില്‍കുമാര്‍ (43) ആണ് പിടിയിലായത്.

ഇയാളുടെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഉള്ള ഓട്ടോ സഹിതമാണ് പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെയുടെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, രാമചന്ദ്രന്‍, സ്മിതേഷ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, വിബീഷ്,രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് കാര്യാട് പാലത്തിന്റെ അടുത്തുനിന്നും അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനൂര്‍ ഡിവൈഎസ്പി.വി. വി.ബെന്നിയുടെ മേല്‍നോട്ടത്തില്‍ ഇയാളെ മദ്യം സഹിതം പിടികൂടാന്‍ സാധിച്ചതെന്ന് പോലീസ് അറിയിച്ചു.

പിടിയിലായ ഇയാള്‍ മുന്‍പ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലും കല്‍പകഞ്ചേരി പോലീസ് സ്റ്റേഷനിലും മദ്യ വില്പനയ്ക്ക് കേസുകള്‍ നിലവില്‍ ഉണ്ടായിരുന്നു. അനധികൃത മദ്യ വില്പന നടത്തുന്ന ആളുകളുടെ വിശദവിവരങ്ങള്‍ ശേഖരിച്ച് മദ്യക്കച്ചവടം നടത്തിയവരുടെ ഡീറ്റെയില്‍സുകള്‍ എടുത്ത് അവരുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കു ന്നതിനിടയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

ഈ വര്‍ഷത്തില്‍ ഏകദേശം നാല്പതോളം മദ്യ വില്പന കേസുകളാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത് .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!