തിരൂരില്‍ നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തിരൂര്‍: നാലു കിലോ കഞ്ചാവുമായി യുവാവ് തിരൂരില്‍ പിടിയിലായി. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ സ്റ്റേഷനില്‍ യുവാവ് പിടുയിലായത്. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശ് (20) ആണ് ആര്‍.പി.എഫ്. എക്‌സൈസ് ഇന്റെെലിജന്‍സിന്റെെ പിടിയിലായത്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിന് സാധ്യതയുണ്ടെന്ന് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതാവാനാണ് സാധ്യത. എക്‌സൈസ് സി.ഐ ജിജുജോസ്,ആര്‍.പി.എഫ്. എസ്.ഐ.സുനില്‍കുമാര്‍,ഒ.പി ബാബു,സജി അഗസ്റ്റിന്‍ എക്‌സൈസ് ഇന്റെലിജന്‍സ് പ്രിവന്റെീവ് ഓഫീസര്‍മാരായ ലതീഷ്,സുനില്‍കുമാര്‍,കണ്ണന്‍,അബിന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

Share news
error: Content is protected !!
Scroll to Top