നരിക്കുനിയില്‍ കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട് നരിക്കുനിയില്‍ വന്‍ ലഹരി വേട്ട. എംഡിഎംഎ, എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവയുമായി ചേളന്നൂര്‍ സ്വദേശിയായ യുവാവിനെ പോലിസ് പിടികൂടി. കണ്ണങ്കര കിഴക്കേ നേരോത്ത് കിരണ്‍ ആണ് പിടിയിലായത. കിരണിനൊപ്പമുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു.

1160 മില്ലി ഗ്രാം എംഡിഎം, 120എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നരിക്കുനിയില്‍ വച്ചാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. വാഹനവും പൊലീസ് പിടിച്ചെടുത്തു.

 

Share news
error: Content is protected !!
Scroll to Top