ഭര്‍ത്താവിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവതി ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട്: ഭര്‍ത്താവിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവതി മരിച്ചനിലയില്‍. മലപ്പുറം മങ്കട കല്ലിങ്ങല്‍വീട്ടില്‍ സുള്‍ഫിക്കര്‍ അലിയുടെ ഭാര്യ റംഷീന (28) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ടാണ് സുള്‍ഫിക്കറും റംഷീനയും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ സുള്‍ഫിക്കര്‍ ചായ വാങ്ങാനായി പുറത്തുപോയ സമയത്താണ് റംഷീന ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.

റൂം തുറക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. ടൈണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് പത്തിരിപ്പാലം സ്വദേശിയാണ് റംഷീന.

Share news
error: Content is protected !!
Scroll to Top