കോഴിക്കോട്: മീന്‍ പിടിക്കാന്‍ പോയ യുവാവിനെ മുക്കം കടവുപാലത്തിനു സമീപം ചെറുപുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം മണാശ്ശേരി സ്വദേശി രജീഷാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. സ്ഥിരമായി മീന്‍ പിടിക്കാന്‍ പോകുന്ന വ്യക്തിയാണ് രജീഷ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പുഴയോരത്ത് അദേഹത്തിന്റെ ബൈക്കും മൊബൈല്‍ ഫോണും വലയും കണ്ടതിനെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




