പാക് നടിയെ വിവാഹം ചെയ്ത് ഷുഐബ് മാലിക്ക്;വിവാഹം സാനിയ മിര്‍സയുമായി വിവാഹമോചന അഭ്യൂഹത്തിനിടെ

ഇസ്ലാമാബാദ്:മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക്കും പാകിസ്ഥാന്‍ താരം സന ജാവേദും വിവാഹിതരായി. ഷോയിബും ആദ്യ ഭാര്യ ടെന്നീസ് താരം സാനിയ മിര്‍സയും വിവാഹമോചനത്തിന്റെ പാതയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വിവാഹം.

വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട്, ”അല്‍ഹംദുല്ലിലാഹ് എന്നെഴുതി ഇരുവരുടെയും ഫോട്ടോ ഷൊയ്ബ് മാലിക്ക് തന്നെയാണ് പങ്കുവെച്ചത്. ‘ സനയുടെ പിറന്നാള്‍ ദിനത്തില്‍ ഷൊയ്ബ് മാലിക്കും സനയുമൊത്തുള്ള ചിത്രം പങ്കുവെച്ചതോടെയാണ് ഇരുവരും ഡേറ്റിംഗ് കിംവദന്തികള്‍ പുറത്തറിയുന്നത്. ‘ഹാപ്പി ബര്‍ത്ത്‌ഡേ ബഡ്ഡി’ എന്നെഴുതിയ കുറിപ്പും അദ്ദേഹം അന്ന് പങ്കുവെച്ചിരുന്നു.

2010ല്‍ ഹൈദരാബാദില്‍ വച്ചാണ് ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും വിവാഹിതരായത്. ദമ്പതികളുടെ ആദ്യ കുട്ടിയായ ഇസാന്‍ 2018-ല്‍ ജനിച്ചു. 2022 നവംബറില്‍ ഇരുവരും വേര്‍പിരിയുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവെങ്കിലും ‘ദി മിര്‍സ മാലിക് ഷോ’യില്‍ ഇരുവരും ഒരുമിച്ച് കണ്ടപ്പോള്‍ പ്രശ്‌നങ്ങളില്‍ അയവുണ്ടായി എന്നാണ് കരുതിയിരുന്നത്. ഇന്‍സ്റ്റാഗ്രാം ബയോയില്‍ സാനിയ മിര്‍സയെ പരാമര്‍ശിക്കുന്ന ഭാഗം റിലേഷന്‍ ഷിപ്പ് സ്റ്റാറ്റസില്‍ നിന്ന് മാലിക്ക് മാറ്റിയിരുന്നു.’സാനിയ മിര്‍സ എന്ന സൂപ്പര്‍ വനിതയുടെ ഭര്‍ത്താവ്’എന്നായിരുന്നു ബോയില്‍ മാലിക്ക് എഴുതിയിരുന്നത്. ഇത് നീക്കം ചെയ്തതും ഏറെ ചര്‍ച്ചയായിരുന്നു.

സാനിയ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ ഇട്ട പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു. ‘വിവാഹം കഠിനമാണ് , വിവാഹ മോചനവും കഠിനമാണ്, ജീവിതം ഒരിക്കലും എളുപ്പമല്ല അത് എപ്പോഴും കഠിനമാണ് എന്നാല്‍ നമുക്ക് ഏതുവേണമെന്നത് തിരഞ്ഞെടുക്കാം, വിവേകത്തോടെ തിരഞ്ഞെടുക്കു ‘ എന്നായിരുന്നു പോസ്റ്റ്.

 

View this post on Instagram

 

A post shared by Shoaib Malik (@realshoaibmalik)

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top