Section

malabari-logo-mobile

പെണ്ണായി ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി വള്ളിക്കുന്ന് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

HIGHLIGHTS : A young man who cheated a native by promising to marry him by pretending to be a girl was arrested

പരപ്പനങ്ങാടി :ആക്ഷന്‍ ഹീറോ ബിജുവിലെ കാമുകന് പണം നഷ്ടമായത് പെണ്‍ശബദമുള്ള യുവാവില്‍ നന്നായിരുന്നെങ്കില്‍ ഇവിടെ പെണ്ണാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് ലക്ഷങ്ങള്‍ തട്ടി മറ്റൊരു വിരുദ്ധന്‍. വാട്‌സാപ്പിലൂടെ പരിചയപ്പെട്ടപ്പോള്‍ തന്നെ വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അരിയല്ലൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാന്‍ സന്നദ്ധയാണ് എന്നറിയിച്ചുകൊണ്ട് പല ഘട്ടങ്ങളിലായി 3 ലക്ഷം രൂപയോളം തട്ടിയെടുത്ത പെരിന്തല്‍മണ്ണ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതില്‍ മുഹമ്മദ് അദ്‌നാന്‍(31)ആണ് അറസ്റ്റിലായത്.

ഏഴു മാസങ്ങള്‍ക്കു മുമ്പാണ് അരിയല്ലൂര്‍ സ്വദേശി അനഘ എന്ന് പേരുള്ള പെണ്‍കുട്ടിയാണെന്നും അവരുടെ അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടാണ് പൈസ തട്ടിയെടുത്തത്. മുഹമ്മദ് അദ്‌നാന്‍ എന്ന പേരുള്ള യുവാവാണ് തട്ടിപ്പ് നടത്തിയത്. ഒരേസമയം അനഘ എന്ന പെണ്‍കുട്ടിയായും പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ് അദ്‌നാന്‍ എന്നിങ്ങനെ രണ്ടു റോളുകളാണ് പ്രതി കൈകാര്യം ചെയ്തിരുന്നത്. പെണ്‍കുട്ടി ഒരിക്കലും നോര്‍മല്‍ കോള്‍ വിളിക്കുകയോ വോയിസ് ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ പരാതിക്കാരന് അയച്ചു നല്‍കുകയായിരുന്നു. പ്രണയമായി മാറിയ യുവാവ് ഈ കുട്ടിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് ഒന്ന് കാണുന്നതിനുമായി എട്ടു തവണയോളം പെരിന്തല്‍മണ്ണ പോകുകയുണ്ടായി. വിവാഹം കഴിക്കാന്‍ പോകുന്ന ഈ സ്ത്രീയെ കാണുന്നതിനായി ഇയാളുടെ സഹോദരിമാരെ വരെ പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോയിരുന്നു.

sameeksha-malabarinews

തുടര്‍ന്നാണ് ചതിയില്‍ പെട്ടന്നെുള്ള സംശയത്തിന്റെ പേരില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിനു പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയാണ് എന്ന് മനസ്സിലാവുകയും
പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അജീഷ് കെ ജോണ്‍, ജയദേവന്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവരും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ സമാനമായ കേസുകള്‍ പലയിടങ്ങളില്‍ ചെയ്തതായും ബോധ്യപ്പെട്ടതായും ഇനിയും പരാതികള്‍ വരാന്‍ സാധ്യത ഉണ്ടെന്നു പോലീസ് അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!