വയനാട്ടില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

കല്‍പ്പറ്റ: മലപ്പുറത്തെ വീട്ടില്‍ നിന്ന് വയനാട്ടിലെ പോളിടെക്ക്നിക്ക് കോളജിലേക്ക് ബൈക്കില്‍ പോയ മലപ്പുറം വാഴക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. വാഴക്കാട് ചാലിയപ്പുറം മണ്ണാടിയില്‍ വീട്ടില്‍ മമ്മദ്കുട്ടിയുടെ മകന്‍ മുഹമ്മദ് ഹാഫിസ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ മേപ്പാടി കാപ്പംകൊല്ലി ജങ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ഹാഫിസ് സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന എടവണ്ണപ്പാറ സ്വദേശിയും സഹപാഠിയുമായ പി.പി ഇല്യാസിന് ഗുരുതര പരിക്കേറ്റു.

ഹാഫിസ് മേപ്പാടി ഗവ. പോളിക്കെ്നിക്ക് ഇലക്ട്രോണിക്സ് ഡിപ്ലോമ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഇല്യാസ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുമാണ്. ഇരുവരും ഇന്ന് രാവിലെ വാഴക്കാട് നിന്ന് ബൈക്കില്‍ പോളിടെക്ക്നിക്കിലേക്ക് പോകുന്നതിനിടെ കോളജിന്റെ ഏഴ് കിലോമീറ്റര്‍ അകലെവെച്ചാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടത്.

രണ്ട് ദിവസത്തെ അവധിക്ക് ശേഷം നാട്ടില്‍ വന്ന് മടങ്ങിപ്പോവുകായായിരുന്നു ഇവര്‍.

Share news
error: Content is protected !!
Scroll to Top