മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരന് മര്‍ദനം. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിയ്ക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി.
ഇന്നലെ വൈകീട്ട് കുട്ടികള്‍ പറമ്പില്‍ കളിക്കാനെത്തിയപ്പോഴാണ് പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദനം. സ്ഥലം ഉടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി ചവിട്ടെയെന്നും മര്‍ദനമോറ്റ കുട്ടി പറഞ്ഞു. കുട്ടിയുടെ കാലിന്റെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി.




