കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ആണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5220 രൂപയും പവന് 41,760 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചിരുന്നു .ഗ്രാമിന് 5200 രൂപയും പവന് 41,600 രൂപയായിട്ടായിരുന്നു രണ്ടുദിവസം വ്യാപാരം നടത്തിയത്.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 720 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത് .
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




