താനൂര്‍:കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍ തളര്‍ന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. താനൂര്‍ അഞ്ചുടി പൗറകത്ത് സിദ്ധീക്ക്(50)ആണ് മരണപ്പെട്ടത് . മരണം ചാവക്കാട് ചേറ്റുവയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയതിനിടെ ഇന്ന് രാവിലെ.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ചേറ്റുവയില്‍ നിന്ന് മിന്‍ഹത്തുല്‍ ഹക്കീം എന്ന വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു .ഇന്ന് രാവിലെ എട്ട് മണിയോടെ വലയെറിഞ്ഞ ശേഷം വലിച്ച് കയറ്റുന്നതിനിടെ വള്ളത്തില്‍ തളര്‍ന്ന് വീഴുകയായിരുന്നു. 28 തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. സിദ്ധീക്കിനെ വള്ളത്തില്‍ പൊന്നാനിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പൊന്നാനി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
ഖബറടക്കം വൈകീട്ട് അഞ്ചുടിയില്‍ നടക്കും. ഭാര്യയും മൂന്ന് മക്കളുമുള്ള സിദ്ധീക്ക് വര്‍ഷങ്ങളായി മത്സ്യത്തൊഴിലാളിയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



