മദ്യപിച്ചാല്‍ ‘റോക്കി ഭായ്’ ആയി ഭാര്യയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

ഇടുക്കി: മദ്യപിച്ച് സ്ഥിരമായി ഭാര്യയെ മര്‍ദ്ദിച്ചിരുന്ന യുവാവ് അറസ്റ്റില്‍. അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് എന്ന ഉണ്ണിയെ (27) വണ്ടന്‍മേട് പൊലീസാണ് പിടികൂടിയത്. മദ്യപിച്ച് കഴിഞ്ഞാല്‍ കെജിഎഫ് സിനിമയിലെ ‘റോക്കി ഭായ്’ ആണെന്ന് പറഞ്ഞ് ഭാര്യയെ ഇയാള്‍ സ്ഥിരം മര്‍ദ്ദിക്കുമെന്നാണ് പരാതി. കൈയില്‍ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് മുഖത്ത് ഉള്‍പ്പെടെ ഇടിച്ചതിനാല്‍ ഭാര്യയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ജെസിബി ഉടമയും ഡ്രൈവറുമായ യുവാവ് കഴിഞ്ഞ 19ന് രാത്രിയിലും മദ്യപിച്ച ശേഷം ഭാര്യയെ മര്‍ദിച്ചു. വിവരം അറിഞ്ഞ ഭാര്യാപിതാവ് വീട്ടിലെത്തി. അദ്ദേഹത്തിന്റെ മുമ്പില്‍ വച്ചും യുവാവ് ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപിടിച്ച് ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top