അഴുക്കുചാല്‍ കമ്പിയില്‍ കുരുങ്ങി യുവാവിന് പരിക്ക്

തിരൂര്‍: തിരൂര്‍ നഗരത്തിലെ അഴുക്കുചാലിനുമുകളിലെ ഗ്രില്ലിന്റെ കമ്പിയില്‍ കുരുങ്ങി സ്വകാര്യ ബസ് തൊഴിലാളിക്ക് പരിക്കേറ്റു. നഗര സഭാ ബസ് സ്റ്റാന്‍ഡില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും ഗള്‍ഫ് ബസാറിലേക്കും പോകുന്ന വഴിയിലെ ഡ്രെയിനേജിനുള്ളില്‍ കാല്‍ കുടുങ്ങിയാണ് മച്ചിങ്ങപ്പാറ മേല്‍മണക്കാട്ടില്‍ മുഹമ്മദ് റാഫിക്ക് പരിക്കേറ്റത്.

ഡ്രെയിനേജിനുമുകളില്‍ സ്ലാബിന് പകരമായി സ്ഥാപിച്ച ഇരുമ്പ് ഗ്രില്‍ തുരുമ്പിച്ച് പൊട്ടുകയായിരുന്നു. റാഫിയുടെ കാലിന് സാരമായി പരിക്കേറ്റു. കുടെയുണ്ടായിരുന്നയാള്‍ പിടിച്ചതിനാല്‍ ചാലിലേക്ക് വീഴാതെ രക്ഷപ്പെട്ടു.  അഴുക്കുചാലുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ വ്യാപകമായി പൊട്ടിത്തകര്‍ന്നിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top