വിവിധ മോഷണക്കേസുകളിലെ പ്രതി പിടിയില്‍

ഷൊര്‍ണൂര്‍: വിവിധ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാള്‍ ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം കരുവാരക്കുണ്ട് ചെമ്മല വീട്ടില്‍ ബഷീറാണ് (48) അറസ്റ്റിലായത്. ഷൊര്‍ണൂര്‍ നെടുങ്ങോട്ടെ വീട്, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ വീട് എന്നിവിടങ്ങളില്‍ മോഷണം നടത്തിയതിനാണ് അറസ്റ്റ്.

ഷൊര്‍ണൂര്‍, പട്ടാമ്പി എന്നിവിടങ്ങളില്‍ നിരവധി മോഷണക്കേസില്‍ പ്രതിയാണ്. വെള്ളിയാഴ്ച ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസര ത്തുനിന്നാണ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ജെ ആര്‍ രഞ്ജി ത്കുമാര്‍, എസ്‌ഐ എം മഹേ ഷ്‌കുമാര്‍, എഎസ്‌ഐ ജോളി സെബാസ്റ്റ്യന്‍, പി അബ്ദുല്‍ റഷീദ്, ടി റിയാസ് എന്നിവരു ടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top