സ്‌കൂട്ടറില്‍ കടത്തിയ 30 ലക്ഷം പിടികൂടി

തിരൂര്‍ :സ്‌കൂട്ടറില്‍ കടത്തിയ 30.2 ലക്ഷം രൂപ തിരൂര്‍ പൊലീസ് പിടികൂടി. തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി വടക്കിനിയേടത്ത് ഇബ്രാഹിംകുട്ടിയാണ് പണവുമായി പിടിയിലായത്. ബിപി അങ്ങാടി ബൈപാസ് റോഡില്‍ വാഹന പരിശോധനക്കിടെയാണ് അറസ്റ്റ് .

പണം വിവിധയിടങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകുകയായിരുന്നു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. തിരൂര്‍ എസ്.ഐ ഡെന്നി, ഡാന്‍സാഫ് അംഗങ്ങളായ എ.എ ഇബ്രാഹിംകുട്ടി സ്‌ഐ രാജേഷ്, സിപിഒമാരായ സിറാജ്, അനീഷ്, അരുണ്‍, നിധിഷ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top