തിരൂര്‍:അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുവന്ന മദ്യവുമായി യുവാവ് പിടിയില്‍. നടുവട്ടം നാഗപ്പറമ്പ് സ്വദേശി വട്ടം കളത്തില്‍ സുരേഷിനെ (45 )ആണ് പിടിയിലായത്.
34കുപ്പി വിദേശമദ്യവും ഇത് കടത്തികൊണ്ടുവരാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തിരൂര്‍ എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍ ,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ സമേഷ് കെ,കണ്ണന്‍ എസ് ,ഡ്രൈവര്‍ പ്രമോദ് എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




