കോട്ടയം: സ്റ്റേഷനിലേക്ക് ഇറങ്ങുന്നതിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോര്‍ജ്ജ്(26) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ അപകടം സംഭവിച്ചത്. പൂനെ-കന്യാകുമാരി എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും ട്രെയിനിലേക്ക് കയറുകയായിരുന്നു. ഈ സമയം ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പുറത്തേക്ക് ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണുപോവുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




