ചമ്രവട്ടം ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;2 പേര്‍ക്ക് പരിക്ക്

തിരൂര്‍:ചമ്രവട്ടം ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പൊന്നാനി എംഎല്‍എ റോഡ് സ്വദേശി പണിക്കവീട്ടില്‍ സാബിറ(45), റഫീഖ്(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പൊന്നാനി ഭാഗത്തുനിന്നും എടപ്പാള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കുറ്റിപ്പുറം ഭാഗത്തുനിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top