തൃശൂര്‍:ലോറിയില്‍ നിന്ന് മെറ്റല്‍ ഇറക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സിനാറുല്‍ ഇസ്ലാം ആണ് മരിച്ചത്.
ആനമല മലക്കപ്പാറ റോഡ് നിര്‍മ്മാണത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഷോക്കേറ്റ സിനാറുല്‍ ഇസ്ലാം സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




