താനൂരില്‍ വാഹനപരിശോധനയ്ക്കിടെ പോലീസ് ഡ്രൈവറെ യുവാവ് കടിച്ചുപരിക്കേല്‍പ്പിച്ചു

താനൂര്‍: വാഹനപരിശോധനയ്ക്കിടെ പോലീസ് സംഘത്തിലെ ഡ്രൈവറെ യുവാവ് കടിച്ച് പരിക്കേല്‍പ്പിച്ചു. താനൂര്‍‌സ്റ്റേഷനിലെ ഡ്രൈവര്‍ പ്രശോഭ്(44)ആണ് താടിക്ക് സാരമായി പരിക്കേറ്റത്. സംഭവത്തില്‍ തൊട്ടിയില്‍ അന്‍വര്‍(32)പിടിയിലായിട്ടുണ്ട്.

പരിക്കേറ്റയാളെ ആദ്യം കോട്ടക്കലിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്കും കൊണ്ടുപോയിരിക്കുകയാണ്.

ആക്രമിച്ചയാള്‍ മാനസിക വിഭ്രാന്തിയുള്ള ആളാണെന്നാണ് വിവരം.

ഇന്നലെ വൈകീട്ട് ഒഴൂര്‍ വെട്ടുകുളത്ത് വാഹന പിരിശോധനയ്ക്കിടെയാണ് സംഭവം.

Share news
error: Content is protected !!
Scroll to Top