HIGHLIGHTS : On the occasion of the fiftieth anniversary of the Kozhikode Civil Station, the district administration organized a historical exhibition in associ...

അന്‍പതിന്റെ നിറവിലെത്തിയ സിവില്‍ സ്‌റ്റേഷന്റെ പഴയ കാല ചിത്രങ്ങള്‍, പത്ര വാര്‍ത്തകള്‍, വിവിധ രേഖകള്‍ എന്നിവയാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയത്. പഴയ ഉത്തരവുകളുടെ പകര്‍പ്പുകളും സിവില്‍ സ്‌റ്റേഷന്റെ കെട്ടിട സ്‌കെച്ചും രേഖകളുമെല്ലാം ജീവനക്കാര്‍ക്ക് കൗതുക കാഴ്ച സമ്മാനിച്ചു.
ചടങ്ങില്‍ എ.ഡി.എം മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടര്‍മാരായ അനിത കുമാരി, ഷാമിന്‍ സെബാസ്റ്റ്യന്‍, ഹുസൂര്‍ ശിരസ്തദാര്‍ ബാബു ചാണ്ടുള്ളി, ആര്‍ക്കിവിസ്റ്റ് മിനി പോള്‍, കലക്ടറേറ്റ് ജീവനക്കാര്‍, കലക്ടറുടെ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
