Section

malabari-logo-mobile

തൃശൂരില്‍ വെടിക്കെട്ടിന് സഹായിയായി വന്ന മലപ്പുറം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

HIGHLIGHTS : A young man from Malappuram was found dead in a stream in Mala Putanchira

തൃശൂര്‍: മാള പുത്തന്‍ചിറയില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം അയങ്കലം സ്വദേശി തെക്കത്തുപറമ്പില്‍ വീട്ടില്‍ പ്രമോദ് ആണ് മരിച്ചത്. പുത്തന്‍ചിറ ഫൊറോന പള്ളിയില്‍ ഇന്നലെ നടന്ന പള്ളിപ്പെരുന്നാളിലെ വെടിക്കെട്ടിന് സഹായിക്കാന്‍ വന്നതായിരുന്നു പ്രമോദ്. വെടിക്കെട്ടിന് ശേഷം ഇന്നലെ വൈകിട്ട് പ്രമോദിനെ കാണാതായിരുന്നു. ഇതെതുടര്‍ന്ന് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

രാവിലെ ആറുമണി വരെ അന്വേഷിച്ചതിനു ശേഷം പ്രമോദ് തിരിച്ചു പോയതാകാം എന്ന് കരുതി സഹപ്രവര്‍ത്തകര്‍ മടങ്ങി പോവുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ പള്ളിക്കടുത്തുള്ള പാടത്തിന് സമീപം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!