ബീറ്റ്‌റൂട്ട് ഹല്‍വ… കഴിച്ചാല്‍ മതിവരില്ല

ആവശ്യമായ ചേരുവകള്‍

പാല്‍ – 1.5 കപ്പ്
ബീറ്റ്‌റൂട്ട് (ഗ്രേറ്റഡ്) – 2 കപ്പ്
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര – ¼ കപ്പ്
കശുവണ്ടി – 10-15
ഏലയ്ക്കായപൊടി – ½ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് കശുവണ്ടി ബ്രൗണ്‍ നിറമാകുന്നത്വരെ വറുത്തെടുക്കുക. ശേഷം അവ മാറ്റി വയ്ക്കുക, അതേ പാനില്‍ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തത് 5 മിനിറ്റ് വഴറ്റുക. ബീറ്റ്‌റൂട്ട് സ്‌മെല്‍ മാറിയാല്‍ തീ കുറയ്ക്കുക. ശേഷം പാല്‍ ചേര്‍ത്ത് ബീറ്റ്‌റൂട്ട് വേവിക്കുക. ഇതൊന്ന് മിശ്രിതം കട്ടിയാകുന്നതുവരെ കുറഞ്ഞ തീയില്‍ തിളപ്പിക്കുക.ശേഷം പഞ്ചസാര ചേര്‍ക്കുക.പഞ്ചസാര അലിഞ്ഞു കഴിഞ്ഞാല്‍ ഉടന്‍ വറുത്ത് മാറ്റിവെച്ച കശുവണ്ടിയും ഏലക്കായപൊടിയും ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. നെയ്യ് സെപ്പറേറ്റ് ആയികഴിഞ്ഞാല്‍, തീ ഓഫ് ചെയ്യുക. ബീറ്റ്‌റൂട്ട് ഹല്‍വ റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top