നടന്‍ ജോജു ജോര്‍ജിന് പരിക്ക്;അപകടം മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ

കൊച്ചി:നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. കാല്‍പാദത്തിന്റെ എല്ലിന് ആണ് പൊട്ടല്‍ ഉണ്ടായിരിക്കുന്നത്.മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദേഹത്തിന് പരിക്കേറ്റത്.ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്.

കമല്‍ ഹാസനും നാസറിനും ഒപ്പം പോണ്ടിച്ചേരിയില്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിക്കേറ്റ ജോജുവിനെ ഇന്നലെ രാത്രി കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top