അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം ഇന്ന് പുലര്‍ച്ചെ തകര്‍ന്നു വീണു. അഫ്ഗാനിസ്ഥാന്‍ ടോപ്ഖാന മലനിരകളിലാണ് വിമാനം തകര്‍ന്നത്.
ബദാക്ഷാന്‍ പ്രവിശ്യയിലെ കുറാന്‍-മുന്‍ജാന്‍, സിബാക്ക് ജില്ലകള്‍ക്കൊപ്പം തോപ്ഖാനയിലെ മലനിരകളില്‍ തകര്‍ന്നു വീണത് മൊറോക്കന്‍ റജിസ്‌ട്രേഷന്‍ ഡിഎഫ് 10 വിമാനമാണെന്ന് മുതിര്‍ന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ വിമാനമാണ് തകര്‍ന്നുവീണതെന്ന് ആദ്യഘട്ടത്തില്‍ അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും അല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇന്ത്യന്‍ വിമാനമല്ലെന്ന് ഡിജിസിഎ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top