ചങ്ങരംകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: ചങ്ങരംകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്ക്. ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്. അകലാട് സ്വദേശി വിനീത്(24)ആല്‍ത്തറ സ്വദേശികളായ വിവേക്(28)രാഹുല്‍ ശ്രീരാഗ്(19) എന്നിവര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗണ്‍ ഭാഗത്തേക്ക് വന്ന കാറും എതിര്‍ ദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്. ശ്രീരാഗ് സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്കും കാര്‍ ഇടിച്ചുകയറി. ശ്രീരാഗിനെ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. പരുക്കേറ്റ് മറ്റ് നാലുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ഇവരുടെ നില ഗുരുതരമല്ല.

അപകടത്തില്‍ ഇരുകാറുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ചങ്ങരംകുളം പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top