HIGHLIGHTS : A young man died by cutting his own throat on Kozhikode beach.
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് ലാന്‍ഡ്സ് പാര്‍ക്കിന് സമീപമാണ് സംഭവം.
ബീച്ചിലെത്തിയ യുവാവ് തനിക്കിനി ജീവിക്കെണ്ടെന്ന് ഉറക്കെ വിളിച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു വെന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


