പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു

തിരൂര്‍: പൊന്നാനി പുഴയില്‍ തോണിമറിഞ്ഞ് യുവാവ് മരിച്ചു. പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി സിപി മുസ്തഫയുടെ മകന്‍ ഷക്കീല്‍(27)ആണ് മരിച്ചത്. അഞ്ചുപേര്‍ രക്ഷപ്പെട്ടു.

ഞായറാഴ്ച പകല്‍ ഒരുമണിയോടെയാണ് ഷക്കീലും സുഹൃത്തുക്കളും സഞ്ചരിക്കുകയായിരുന്ന തോണി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ഷക്കീല്‍ മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് വൈകീട്ട് നാലരയോടെ മൃതദേഹം കണ്ടെത്തി.

ഷക്കീല്‍ രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.

ഉമ്മ :സാബിറ, ഭാര്യ:ഷഹനാസ്. സഹോദരങ്ങള്‍:ഷമീല്‍, സുഹൈല്‍,ഷൈമ,സഫീദ.

Share news
error: Content is protected !!
Scroll to Top