Section

malabari-logo-mobile

കഞ്ചാവും എംഡിഎംഎയുമായി സ്ത്രീയുള്‍പ്പെടെ 3 പേര്‍ പിടിയില്‍

HIGHLIGHTS : 3 people, including a woman, were arrested with ganja and MADMA

കൊണ്ടോട്ടി: കഞ്ചാവും എംഡിഎംഎയുമായി സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. മലപ്പുറംകൊണ്ടോട്ടി മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുള്ള(26),കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുള്‍ റഹ്മാന്‍(56),ടി അബ്ദുറഹിമാന്റെ ഭാര്യ സീനത്ത് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 75 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയും എക്‌സൈസ് പിടിച്ചെടുത്തു.

ഉത്തര മേഖല എക്‌സ്സൈസ് കമ്മീഷണര്‍ സ്‌ക്വാഡും മലപ്പുറം എക്‌സ്സൈസ് ഇന്റലിജെന്റ്‌സ് മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും മലപ്പുറം എക്‌സ്സൈസ് റൈഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മലപ്പുറം മൊറയൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

sameeksha-malabarinews

ഉബൈദുള്ളയുടെ മാസ്റ്ററോ ബൈക്കില്‍ നിന്നും അബ്ദുറഹിമാന്റെ വീട്ടില്‍നിന്നും വീട്ടില്‍ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഐ20 കാറില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്‌സ്സൈസ്ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ കഞ്ചാവ് വില്പന നടുത്തുന്ന സംഘമാണ് ഇവര്‍ എന്ന് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് പറഞ്ഞു.കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് പുതുതലമുറക്കു മയക്കുമരുന്നുകളും മറ്റും ഇവര്‍ വന്‍തോതില്‍ വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.

എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഷഫീഖ് പി കെ,ഷിജുമോന്‍ ടി,പ്രിവന്റീവ് ഓഫീസര്‍ പ്രദീപ് കുമാര്‍, ഐ ടി സെല്‍ പ്രിവന്റീവ് ഓഫീസര്‍ ഷിബു ശങ്കര്‍.സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ അഖില്‍ ദാസ് ഇ,അരുണ്‍ കുമാര്‍ കെ എസ്,മലപ്പുറം എക്‌സ്സൈസ് റൈഞ്ച് ഇന്‍സ്‌പെക്ടര്‍ ഷിജു ഇ ടി,പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ നാസര്‍ ഒ,പ്രശാന്ത് പി,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ റെജിലാല്‍ പി,പ്രിയേഷ് എം,രജീഷ് കെ വി,വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ വിനിത ഏല്‍, മലപ്പുറം സ്‌ക്വാഡിലെ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ മുഹമ്മദാലി,സജിപോള്‍,അച്യുതന്‍,റാഷിദ്,മലപ്പുറം ഇന്റലിജിന്‍സ് പ്രിവന്റീവ് ഓഫീസര്‍ ലതീഷ് പി നിലമ്പുര്‍ റൈഞ്ച് സിവില്‍ എക്‌സ്സൈസ് റൈഞ്ച് ഓഫീസിലെ ഷംനസ് സി ടി,മഞ്ചേരി സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സ് സൈസ് ഓഫീസര്‍ അക്ഷയ് സി ടി എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.തുടര്‍ അന്വേഷണം നടക്കുന്നതായും തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും മഞ്ചേരി എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജി എസ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!