താനൂര്‍ തൂവല്‍ തീരത്ത് തോണി മറിഞ്ഞ് യുവാവ് മരിച്ചു

HIGHLIGHTS : A young man died after his canoe overturned in Tanur

cite

താനൂര്‍: അഴിമുഖത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് യുവാവ് മരിച്ചു. താനൂര്‍ കോര്‍മാന്‍ കടപ്പുറം സ്വദേശി ആല്‍ബസാര്‍ ഫക്കീര്‍ പള്ളിക്ക് സമീപം കൂട്ടിലകത്ത് റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍(20) ആണ് മരിച്ചത്. തോണിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ടിരുന്നു. അപകടത്തില്‍ റിസ്വാനെ കാണാതാവുകയായിരുന്നു.

ഇന്ന് രാവിലെയാണ് അഴിമുഖം ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവരുടെ തോണി മറിഞ്ഞ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉള്‍ തന്നെ മത്സ്യതൊഴിലാളികളും ഫയര്‍ഫോഴ്‌സും താനൂര്‍ പോലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!