കോഴിക്കോട്: തിക്കോടിയില്‍ മത്സ്യബന്ധനത്തിനിടെ തോണിമറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു. തിക്കോടി പുതിയവളപ്പില്‍ പാക്കുളങ്ങരകുനി ഷൈജു(40) ആണ് മരിച്ചത്.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിക്കോടി കല്ലകം ബീച്ചില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍പ്പെട്ടവരെ മറ്റുതോണിക്കാരാണ് ഇവരെ കരയ്‌ക്കെത്തിച്ചതെന്നാണ് വിവരം. എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




