HIGHLIGHTS : A young man died after a blade hit his neck while cutting a coconut tree.
തിരൂര്‍ : തെങ്ങു മുറിക്കുന്നതിനിടെ ഇതിനുപയോഗിച്ച മോട്ടറിന്റെ ബ്ലേഡ് കഴുത്തിൽ തട്ടി യുവാവ് മരിച്ചു. തൃപ്രങ്ങോട് ചെറിയപരപ്പൂര്‍ കിണറ്റിങ്ങപ്പറമ്പില്‍ നാസറിന്റെയും ഖൈറുന്നിസയുടെയും മകന്‍ നിയാസ് (32) ആണു മരിച്ചത്.
ചെറിയപരപ്പൂരില്‍ തന്നെയുള്ള ഒരു വീട്ടിലെ തെങ്ങ് മുറിക്കുകയായിരുന്നു. മുകളിലെ കഷണം മുറിച്ച ശേഷം അതിനു താഴെയുള്ള ഭാഗം മുറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കഴുത്തില്‍ ബ്ലേഡ് തട്ടിയതോടെ താഴെയുണ്ടായിരുന്ന സുഹൃത്ത് മുകളില്‍ കയറി നിയാസിനെ താഴെയെത്തിച്ചു.
തുടര്‍ന്ന് നാട്ടുകാര്‍ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന നിയാസ് 6 മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ നിഹാല തസ്‌നി . മകന്‍: നിഹാല്‍ സഹോദരങ്ങള്‍: റനീഷ്, ഷഹല്‍, റിന്‍ഷാദ്, കദീജ റുന
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു